• Home
  • News
  • കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം

കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം

കുവൈത്ത് സിറ്റി : കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം. റമദാൻ മാസം ആരംഭിച്ചതോടെയാണ് egg വില കുത്തനെ ഉയർന്നത്. ആവശ്യക്കാർ വർദ്ധിച്ചതും കോഴിതീറ്റയ്ക്ക് വില കൂടിയതുമാണ് വില കൂടാനുള്ള പ്രധാന കാരണങ്ങൾ. നിലവിൽ കോഴിയിറച്ചിക്ക് കിലോക്ക് ഒരു ദിനാറും 30 മുട്ടയുടെ ഒരു ട്രെയ്ക്ക് ഒന്നര ദിനാറുമാണ് വില.അതായത് കോഴിയിറച്ചി വിലയിൽ 60 ശതമാനവും കോഴി മുട്ടയ്ക്ക് 120 ശതമാനവുമാണ് വില കൂടിയത്. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ സബ്‌സിഡി കുറച്ചതിനെത്തുടർന്ന് കോഴിത്തീറ്റയുടെ വില ടണ്ണിന് 30 ദിനാറിൽ നിന്ന് 118 ദിനാറായി ഉയർന്നിട്ടുണ്ട്.

കൂടാതെ മദാൻ അനുബന്ധിച്ച് ജം ‘ഇയ്യകളിൽ പ്രഖ്യാപിച്ച പ്രത്യേക വിലക്കുറവ് കാരണം ആവശ്യക്കാരുടെ എണ്ണവും കൂടി. .ഇതിനു പുറമെ വാടക, തൊഴിലാളികളുടെ കൂലി, അറ്റകുറ്റപ്പണികളുടെ ചെലവ്,മുതലായവക്കും ചെലവ് വർദ്ധിച്ചു. ഈ കാരണങ്ങളെല്ലാം കൊണ്ടാണ് നിലവിൽ വലിയ രീതിയിൽ വില കൂടിയതെന്ന് അൽ മുബാറക്കിയ പൗൾട്രി കമ്പനി ഡയറക്ടർ തൗഫീഖ് അൽ സലേഹ് പറഞ്ഞു. രാജ്യത്ത് നിലവിൽ 7 കമ്പനികളാണ് കോഴി ഇറച്ചി, കോഴി മുട്ട ഉദ്പാദന മേഖലയിൽ പ്രവർത്തിക്കുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All