ഗതാഗതക്കുരുക്ക്, ഒമാനിൽ ട്രക്കുകൾക്ക് നിയന്ത്രണം
മസ്കത്ത് : റമദാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചയും ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്-ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത്-ഷിനാസ്) എന്നീ പാതകളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ആറു മുതൽ ഒമ്പതു വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.