• Home
  • News
  • ഉംറ വീസ അടുത്ത ചൊവ്വാഴ്ച മുതല്‍

ഉംറ വീസ അടുത്ത ചൊവ്വാഴ്ച മുതല്‍

മക്ക: ഹജ് സീസണ്‍ അവസാനിച്ചതോടെ പുതിയ സീസണിലേക്കുള്ള ഉംറ വീസ അടുത്ത ചൊവ്വാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. കൂടുതല്‍ വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഹജ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഉംറ വീസ നല്‍കിയിരുന്നത്.

വിഷന്‍ 2030ന്‍റെ ഭാഗമായി വിദേശ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയാക്കി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഈ മാസം 11 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. ഹജ് തീര്‍ഥാടനത്തിന് സാധിക്കാത്തവരാണ് പുണ്യകേന്ദ്രങ്ങളിലെത്തി ഉംറ നിര്‍വഹിക്കുന്നവരില്‍ ഭൂരിഭാഗവും.


മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഹ​ജ് ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉം​റ വീ​സ ന​ൽ​കി​യി​രു​ന്ന​ത്. 70 ല​ക്ഷം വി​ദേ​ശ തീ​ര്‍​ഥാ​ട​ക​രാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഉം​റ നി​ര്‍​വ​ഹി​ച്ച​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​ർ സെപ്റ്റംബർ 25ന​കം രാ​ജ്യം വി​ട​ണ​മെ​ന്ന് ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഉം​റ നി​ര്‍​വ​ഹി​ക്കു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹ​ജ് തീ​ര്‍​ഥാ​ട​ന​ത്തി​ന് സാ​ധി​ക്കാ​ത്ത​വ​രാ​ണ് . ഉം​റ തീ​ര്‍​ഥാ​ക​ട​രു​ടെ എ​ണ്ണം വ​ര്‍​ഷ​ത്തി​ല്‍ 20 ല​ക്ഷം വീ​തം വ​ര്‍​ധി​പ്പി​ച്ച് നാ​ലു വ​ര്‍​ഷ​ത്തി​ന​കം ഇ​ത് ഒ​ന്ന​ര കോ​ടി​യാ​ക്കി ഉ​യ​ര്‍​ത്താ​നാ​ണ് പ​ദ്ധ​തി.

Related News