• Home
  • News
  • കുവൈത്തിൽ പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന രീതിയിൽ മാറ്റം വന്നേക്കും; പുതിയ തീരു

കുവൈത്തിൽ പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന രീതിയിൽ മാറ്റം വന്നേക്കും; പുതിയ തീരുമാനം ഇങ്ങനെ

കുവൈറ്റ് സിറ്റി;കുവൈത്തിലെ ആശുപത്രികളിലും, ക്ലിനിക്കുകളിലും പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന medicine രീതിയിൽ മാറ്റം വന്നേക്കും. നിശ്ചിത അഞ്ച് ദിനാർ ഫീസ് മരുന്നുകൾക്ക് ഈടാക്കുന്നതിന് പകരം, വിലനിർണയ ഘടനയിൽ മാറ്റം വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം കുവൈറ്റ് ആരോഗ്യമന്ത്രാലയം, വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ അവ്ധിക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നിശ്ചിത ഫീസ് ഏർപ്പെടുത്തിയിട്ടും മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകളുടെ ഉപഭോഗം ഗണ്യമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എക്സ്റേ മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവക്ക് പ്രവാസികൾ ഫീസ് നൽകാത്ത സംഭവങ്ങൾ ഉള്ളതായും റിപ്പോർട്ടിലുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനും, പ്രവാസികളുടെ മരുന്ന് വിൽപനയിലെ വിലനിർണയ സംവിധാനം മെച്ചപ്പെടുത്താനുമാണ് മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All