റമസാനിൽ ബാങ്ക് വിളിക്കും ഇഖാമത്തിനുമിടയിലെ സമയം 10 മിനിറ്റ് ആയി കുറയ്ക്കും
റിയാദ് ∙ റമസാനിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തി (ഇസ്‌ലാമിക പ്രാർഥനയിലേക്കുള്ള രണ്ടാമത്തെ ആഹ്വാനം) നുമിടയിലെ സമയം 10 മിനിറ്റ് ആയി കുറയ്ക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. വിശ്വാസികളുടെ സൗകര്യാർഥമാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം കുറയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള മന്ത്രാലയ ശാഖകളോട് ഇക്കാര്യം മന്ത്രി നിർദ്ദേശിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.