• Home
  • News
  • കുവൈറ്റിൽ പ്രതിദിനം നടക്കുന്നത് 200ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ; മുന്നറിയിപ്പു

കുവൈറ്റിൽ പ്രതിദിനം നടക്കുന്നത് 200ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് സിറ്റി; കുവൈറ്റിൽ പ്രതിദിനം 200ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ electronic fraud താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, 60-80 കേസുകൾ മാത്രമാണ് പ്രതിദിനം ഔദ്യോ​ഗികമായി റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിവരം. കുവൈറ്റ് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ തലവൻ ഡോ. സഫാ സമാൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദുർബലമായ നിയമ നിർമ്മാണങ്ങളാണ് രാജ്യത്ത് ഇലട്രോണിക് തട്ടിപ്പുകൾ കൂടുന്നതിന്റെ പ്രധാനകാരണമെന്നും ഇലട്രോണിക് തട്ടിപ്പ് നടത്തുന്നവർക്കെതിരെ യാതൊരു ശിക്ഷയും നൽകാതെ ഡാറ്റ വിൽപന വ്യാപിച്ചതതും തട്ടിപ്പ് കൂട്ടിയെന്നും അധികൃതർ വ്യക്തമാക്കി. സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള രണ്ടാം ഗൾഫ് കോൺഫറൻസിൽ അവതരിപ്പിച്ച ശിൽപശാലകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഹാക്കിംഗ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ യുഎഇക്കും സൗദി അറേബ്യയ്ക്കും ശേഷം കുവൈറ്റ് മൂന്നാം സ്ഥാനത്താണ്എന്നും ഡോ സമാൻ കൂട്ടി ചേർത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All