ബിഗ് ടിക്കറ്റ് സീരിസ് 250 ബൊണാൻസ: 2.5 ലക്ഷം ദിര്‍ഹം; 2 സൗജന്യ ടിക്കറ്റ്
ബിഗ് ടിക്കറ്റിലൂടെ കൂടുതൽ വിജയിക്കാൻ അവസരം. 2023 മാര്‍ച്ച് 25 മുതൽ 31 വരെയുള്ള കാലയളവിൽ സീരിസ് 250 ബൊണാൻസ ഉപയോഗിച്ച് ബിഗ് ടിക്കറ്റ് വിജയസാധ്യത ഇരട്ടിയാക്കാം. ഈ മത്സരകാലയളവിൽ രണ്ടു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റ് കൂടെ സൗജന്യമായി നേടാം. ഏപ്രിൽ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു വിജയിക്ക് AED 250,000 സ്വന്തമാക്കാം. ഇതിന് പുറമെ മാര്‍ച്ച് അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയിലും പങ്കെടുക്കാം. അതുവഴി AED 100,000 നേടാനും അവസരം.
ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് ഏപ്രിൽ മൂന്നിന് രാത്രി 8.30-ന് ആരംഭിക്കും. 20 മില്യൺ ദിര്‍ഹമാണ് ഗ്രാൻഡ് പ്രൈസ്. ഇതോടൊപ്പം ഒൻപത് വിജയികള്‍ക്ക് തത്സമയ നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. മറ്റു സമ്മാനങ്ങള്‍: രണ്ടാം സമ്മാനം 100,000 ദിര്‍ഹം, മൂന്നാം സമ്മാനം 90,000 ദിര്‍ഹം, നാലാം സമ്മാനം 80,000 ദിര്‍ഹം, അഞ്ചാം സമ്മാനം 70,000 ദിര്‍ഹം, ആറാം സമ്മാനം 60,000 ദിര്‍ഹം, ഏഴാം സമ്മാനം 50,000 ദിര്‍ഹം, എട്ടാം സമ്മാനം 40,000 ദിര്‍ഹം, ഒൻപതാം സമ്മാനം 30,000 ദിര്‍ഹം, പത്താം സമ്മാനം 20,000 ദിര്‍ഹം.
അബുദാബി വിമാനത്താവളത്തിലെ തത്സമയ നറുക്കെടുപ്പ് കാണാൻ സന്ദര്‍ശകര്‍ക്ക് വൈകീട്ട് ആറ് മണി മുതൽ അവസരമുണ്ട്. പരിപാടിക്ക് എത്തുന്നവരിൽ നിന്നും പ്രത്യേകം നടത്തുന്ന നറുക്കെടുപ്പിൽ ഒരാള്‍ക്ക് AED 10,000 ലഭിക്കും. നേരിട്ട് നറുക്കെടുപ്പിന് എത്താൻ കഴിയാത്തവര്‍ക്ക് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പങ്കാളികളാകാം, നിരവധി സമ്മാനങ്ങളും സൗജന്യ ബിഗ് ടിക്കറ്റുകളും നേടാം. Bouchra’s Big Question എന്ന സെഗ്മെന്‍റിൽ പങ്കെടുക്കുന്നവരിൽ നിന്നും രണ്ടുപേര്‍ക്ക് ഓരോ ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നും ബിഗ് ടിക്കര്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്‍റെ റിസൾട്ട് അറിയാന്‍ ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae അല്ലെങ്കിൽ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കാം.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.