• Home
  • News
  • അപകടത്തിൽ പരിക്കേറ്റ്​ 10 മാസം ആശുപത്രിയിൽ, പ്രവാസിയെ നാട്ടിലെത്തിച്ചു

അപകടത്തിൽ പരിക്കേറ്റ്​ 10 മാസം ആശുപത്രിയിൽ, പ്രവാസിയെ നാട്ടിലെത്തിച്ചു

റിയാദ് ​: അപകടത്തിൽ പരിക്കേറ്റ്​ ശരീരം തളർന്ന്​ സൗദി അറേബ്യയിലെ രണ്ട്​ ആശുപത്രികളിലായി 10 മാസം കിടന്ന പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊൽക്കത്ത ബിർഭം നാനൂർ സ്വദേശിയായ മുനീറുദ്ദീൻ എന്ന 27കാ​രന്​ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു വാഹനാപകടത്തിലാണ്​ ഗുരുതര പരിക്കേറ്റത്​.

റിയാദിൽനിന്ന്​ 300 കിലോമീറ്ററകലെ ശഖ്​റയിലെ സർക്കാർ ആശുപത്രിയിലാണ്​ പ്രവേശിച്ചത്​. തലച്ചോറിന്​ ഗുരുതര പരിക്കേറ്റ ഇയാളുടെ ഒരു വശം പൂർണമായും തളർന്നുപോയി. മുഖത്തെയും കൈകാലുകളിലെയും അസ്ഥികൾ പൊട്ടി. അവിടെ ആശുപത്രിയിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ വിദഗ്​ധ ചികിത്സക്കായി ​റിയാദ്​ ​ശുമൈസിയിലെ കിങ്​ സഊദ്​ ആശുപത്രിയിലെത്തിച്ചു. അഞ്ചുമാസം ഇവിടെ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ കിടക്കയില്ലാത്തതിനാൽ തിരികെ ശഖ്​റ ജനറൽ ആശുപത്രിയിലേക്ക്​ തന്നെ കൊണ്ടുപോകേണ്ടിവന്നു. അവിടെയും അഞ്ചുമാസം കൂടി കിടന്നു.

ഇതിനിടയിൽ യുവാവിനെ നാട്ടിലെത്തിക്കാൻ വീട്ടുകാർ എല്ലാ ശ്രമവും നടത്തുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകി. ഇരു ഓഫീസുകളിൽനിന്നും റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക്​ കത്തുവന്നു. നാട്ടിലെത്തിക്കാൻ വേണ്ടത്​ ചെയ്യാനായിരുന്നു നിർദേശം. എംബസി ചുമതലപെടുത്തിയതിനെ തുടർന്ന്​ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ശഖ്​റയിലെത്തുകയും സ്ഥിതിഗതികൾ മനസിലാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്​തു. യുവാവ്​ ജോലി ചെയ്​തിരുന്ന കമ്പനിയുടെ റിയാദിലുള്ള ആസ്ഥാനത്ത്​ പോയി അധികൃതരുമായി സംസാരിച്ചു. അവർ എല്ലാ സഹായവും വാഗ്​ദാനം ചെയ്​തു. വിമാനത്തിൽ ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള ചുമതല ദുബൈ ആസ്ഥാനമായ ബ്ലു ഡോട്ട്​ എന്ന നഴ്​സിങ്​ കമ്പനി ഏറ്റെടുത്തു.

കമ്പനി സി.ഇ.ഒ നിജിൽ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. യാത്രയിൽ പരിചരണത്തിന്​ നഴ്​സും ഓക്​സിജനും മറ്റ്​ വൈദ്യ പരിചരണവും നൽകാനുള്ള സംവിധാനവും സ്​ട്രെച്ചർ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ്​ നടത്തി. എന്നാൽ കൊൽക്കത്തയിലേക്ക്​ റിയാദിൽനിന്ന്​ നേരിട്ടുള്ള വിമാന സർവിസി​െൻറ കുറവ്​ യാത്ര നീളാനിടയാക്കി. ഒടുവിൽ എമിറേറ്റ്​സ്​ എയർലൈൻസ് വിമാനത്തിൽ സൗകര്യമൊരുങ്ങി.

കമ്പനി സി.ഇ.ഒ നിജിൽ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. യാത്രയിൽ പരിചരണത്തിന്​ നഴ്​സും ഓക്​സിജനും മറ്റ്​ വൈദ്യ പരിചരണവും നൽകാനുള്ള സംവിധാനവും സ്​ട്രെച്ചർ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ്​ നടത്തി. എന്നാൽ കൊൽക്കത്തയിലേക്ക്​ റിയാദിൽനിന്ന്​ നേരിട്ടുള്ള വിമാന സർവിസി​െൻറ കുറവ്​ യാത്ര നീളാനിടയാക്കി. ഒടുവിൽ എമിറേറ്റ്​സ്​ എയർലൈൻസ് വിമാനത്തിൽ സൗകര്യമൊരുങ്ങി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All