• Home
  • News
  • ഇന്ധനവില കുതിച്ചുയരുന്നു

ഇന്ധനവില കുതിച്ചുയരുന്നു

ന്യൂഡൽഹി: ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക‌് തള്ളിവിട്ട‌് ഇന്ധനവില അനുദിനം കുതിക്കുമ്പോഴും കേന്ദ്ര സർക്കാരിന‌് കുലുക്കമില്ല.രൂപയുടെ വിലയിടിവും ഇന്ധനവില വർധനയും രൂക്ഷമായ വിലക്കയറ്റത്തിന‌് ഇടയാക്കുമ്പോഴും വിദേശത്തെ സംഭവവികാസങ്ങളാണെന്നു പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുൾപ്പെടെ ഇക്കാര്യത്തിൽ മൗനം തുടരുകയാണ‌്. വിലക്കയറ്റം തടയാൻ പ്രതിദിന എണ്ണ ഉൽപ്പാദനത്തിൽ 10 ലക്ഷം വീപ്പയുടെ വർധന വരുത്തുമെന്ന പ്രഖ്യാപനം എണ്ണ ഉൽപ്പാദക രാജ്യങ്ങൾ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതും ഇറക്കുമതി ചെലവ് ഉയരുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നതിന് കാരണം. വിലവര്‍ധന നേരിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ വില്‍പനനികുതി ഒരുരൂപ കുറച്ചിരുന്നു.

Entertainment