• Home
  • News
  • സംസ്​ഥാന സ്​കൂൾ കലോത്സവം ഒരു വർഷത്തേക്ക്​ ഒഴിവാക്കി

സംസ്​ഥാന സ്​കൂൾ കലോത്സവം ഒരു വർഷത്തേക്ക്​ ഒഴിവാക്കി

തിരുവനന്തപുരം: പ്രളയക്കെടുതികാരണം ഒരു വർ‌ഷത്തേക്ക് ആഘോഷങ്ങൾ ഉപേക്ഷിച്ചു സംസ്ഥാന സർക്കാർ. സ്കൂൾ കലോൽസവവും ഫിലിം ഫെസ്റ്റിവലും ഈ വർഷം ഉണ്ടായിരിക്കില്ല. ആഘോഷങ്ങള്‍ വിലക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആഘോഷങ്ങൾക്കു നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്കു നീക്കിവയ്ക്കാനാണു തീരുമാനം.

ചലച്ചിത്രമേള, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാര വകുപ്പി​​​​​െൻറത്​ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികൾ എന്നിവയാണ്​​ ഒഴിവാക്കിയത്​. ഇൗ പരിപാടികൾക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകാൻ വകുപ്പ്​ അധ്യക്ഷൻമാരും മേധാവികളും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സ്​കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ അധ്യക്ഷതയിൽ ഇൗ മാസം ഏഴിന്​ ക്യു.​െഎ.പി യോഗം ചേരാനിരിക്കെയാണ്​ പൊതുഭരണവക​ുപ്പ്​ മുഴുവൻ ആഘോഷ, ഉത്സവ പരിപാടികളും ഒഴിവാക്കി ഉത്തരവിറക്കിയത്​.