• Home
  • News
  • വിനോദസഞ്ചാര മേഖലയിൽ സന്ദർശകരുടെ ഇഷ്ടയിടം ഖത്തർ

വിനോദസഞ്ചാര മേഖലയിൽ സന്ദർശകരുടെ ഇഷ്ടയിടം ഖത്തർ

ദോഹ: ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്കു തുറന്ന മനസോടെ സ്വീകരണം ഒരുക്കുന്ന മികച്ച പത്തു രാഷ്ട്രങ്ങളിൽ ഖത്തർ ഉൾപ്പെട്ടതായി ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ലോക ടൂറിസം ഓർഗനൈസേഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു.88 ഓളം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഖത്തറിൽ പ്രവേശിക്കാൻ ഓൺ അറൈവൽ വിസ സംവിധാനം ഏർപ്പെടുത്തിയത് ആഗോള തലത്തിൽ ദോഹയെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

വേനലവധിക്കാലത്ത് ഇന്ത്യയിൽനിന്നു ഖത്തറിലേക്കു ധാരാളം മലയാളികളും സന്ദർശകരായെത്തി. യുഎന്നിനു കീഴിലെ സ്പെഷലൈസ്ഡ് ഏജൻസിയായ ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) റിപ്പോർട്ടു പ്രകാരം (വീസ ഓപ്പൺനെസ് റാങ്കിങ്) വീസ സൗകര്യങ്ങളുടെ കാര്യത്തിൽ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും തുറന്ന രാജ്യമാണു ഖത്തർ. രാജ്യാന്തരതലത്തിൽ ഇക്കാര്യത്തിൽ ഖത്തർ എട്ടാമതാണ്. 88 രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്കു സൗജന്യമായും വീസയില്ലാതെയും ഖത്തറിലേക്കു പ്രവേശിക്കാനുള്ള അനുമതി നൽകുന്നതുൾപ്പെടെ ടൂറിസം മേഖലയിൽ സ്വീകരിച്ച ശക്തമായ നടപടികളാണു രാജ്യത്തിന്റെ ഓപ്പൺനെസ് റാങ്കിങ്ങിൽ വൻ വർധനയുണ്ടാക്കിയത്. ഈ വർഷം ആദ്യപകുതിയിൽ ചൈനയിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 43 ശതമാനവും റഷ്യയിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 366 ശതമാനവും വർധനയുണ്ടായി.

Related News