• Home
  • News
  • വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കാന്‍ തീരുമാനം

വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നഷ്ടമായ അധ്യയന ദിനങ്ങള്‍ക്ക് പകരമായി വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇനി മുതല്‍ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. അതേസമയം രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും.

ഇതനുസരിച്ച് ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍:

സെപ്റ്റംബര്‍: 1,15, 22
ഒക്ടോബര്‍: 6, 20, 27
നവംബര്‍: 17, 24
ഡിസംബര്‍: 1
ജനുവരി: 5, 19