• Home
  • News
  • തിങ്കളാഴ്ച്ച ഭാരത് ബന്ദ്

തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസിന്റെ ആഹ്വാനം. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് ബന്ദെന്നെ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല അറിയിച്ചു.

രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. 80 രൂപക്ക് മുകളിലാണ് രാജ്യത്തെ ഇപ്പോഴത്തെ ഇന്ധന വില.

Entertainment