• Home
  • News
  • സൗദി: സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ സ്വദേശികള്‍ മാത്രം

സൗദി: സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ സ്വദേശികള്‍ മാത്രം

ജിദ്ദ: സൗദിയില്‍ അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന് പുതിയ ഉത്തരവ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്‌കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.ഇതുസംബന്ധിച്ചുള്ള മന്ത്രാലയ ഉത്തരവ് ദമാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു.

പതിനാറായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമാം ഇന്ത്യന്‍ സ്‌കൂളിലെ ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിന്റെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം വിദ്യാര്‍ഥികളും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ് കൂടിയതാണ് മിക്കവരെയും അംഗീകൃതമല്ലാത്ത സ്വകാര്യ ബസ്സുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

Related News