• Home
  • News
  • കേരളത്തെ ഒഴിവാക്കില്ല;12 മണിക്കൂർ ഹര്‍ത്താലും ഭാരതബന്ദും

കേരളത്തെ ഒഴിവാക്കില്ല;12 മണിക്കൂർ ഹര്‍ത്താലും ഭാരതബന്ദും

തിരുവനന്തപുരം: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് രാഷ്ട്രീയ കക്ഷികള്‍.ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും അറിയിച്ചു.

വാഹനങ്ങൾ തടയില്ലെന്നും പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കുമെന്നുമാണു കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങലിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു.

Entertainment