• Home
  • News
  • രാജ്യവ്യാപക ഹർത്താൽ തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

രാജ്യവ്യാപക ഹർത്താൽ തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

ന്യൂഡൽഹി: ഇന്ധനവിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരായി ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിനൊപ്പം പകൽ ഒമ്പതു മുതൽ മൂന്നു വരെ; കോൺഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌് ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാർടികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്.

ഭാരത ബന്ദിന്റെ ഭാഗമായി കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെ ഹര്‍ത്താല്‍ നടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. നഗരപ്രദേശങ്ങളില്‍ കടകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2014 മുതല്‍ ഇതുവരെ പെട്രോളിന്റെ എക്സൈസ് തീരുവ 211.7 ശതമാനമാണ് കൂട്ടിയത്. ഡീസലിന്റെ തീരുവ 433 ശതമാനം കൂട്ടി. 2014-ല്‍ പെട്രോളിന് ഒരു ലിറ്ററിന് 9.2 രൂപയായിരുന്നു എക്സൈസ് തീരുവ. ഇപ്പോഴത് ലിറ്ററിന് 19.48 ആയി -കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.