• Home
  • News
  • ഖത്തർ എയർവെയ്സിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിക്കുന്

ഖത്തർ എയർവെയ്സിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിക്കുന്നതായി അറിയിച്ചു

ദോഹ: ഖത്തർ എയർവെയ്സിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. പ്രീമിയം ക്‌ളാസുകൾക്കു ഇരുപതു ശതമാനവും എകണോമി ക്‌ളാസുകൾക്കു മുപ്പതു ശതമാനവും നിരക്കിളവുകൾ ആണ് കമ്പനി ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്യുന്നവർക്കുള്ള പ്രത്യേക ഓഫറായി നൽകുന്നത്.

തിരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനങ്ങളിലേക്കായിരിക്കും ഖത്തർ എയർവേയ്‌സ് ഈ ഓഫറുകൾ നൽകുക എന്ന് കമ്പനി വാണിജ്യ കാര്യാ മേധാവി ഇഹാബ് ആമേൻ വ്യക്തമാക്കി.ഖത്തർ എയർവേയ്‌സ് ഔദ്യോദിക വെബ്സൈറ് വഴി വിമാനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ പത്തു ശതമാനം നിരക്കിളവും ഹോട്ടൽ ബുക്കിംഗ്, കാർ ബുക്കിംഗ്, എന്നിവയിലും നിരക്കിളവ് ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാൻ ഖത്തർ എയർവേയ്‌സ് ഡോട്ട് കോം വെബ്‌സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്‌സിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിയറ്റ്നാം വടക്കുള്ള രാഷ്ട്രങ്ങളിലേക്കു പുതിയ സർവീസുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ടെന്നും ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Entertainment