• Home
  • News
  • മെർസ് വൈറസ് ബാധയെ തുടർന്ന് സൗദിയിൽ മൂന്നു പേർ മരിച്ചു

മെർസ് വൈറസ് ബാധയെ തുടർന്ന് സൗദിയിൽ മൂന്നു പേർ മരിച്ചു

ജിദ്ദ: സഊദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റു മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരാള്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ബുറൈദയിലുള്ളവരാണ് മരിച്ചത്.അതേസമയം അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു.

ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. 2012 ജൂണില്‍ വൈറസിന്റ സാന്നിധ്യം സൗദിയില്‍ കണ്ടെത്തിയത്. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്.

പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Entertainment