മെസിയും സൗദി ക്ലബിലേക്ക്; ക്രിസ്റ്റ്യാനോയുടെ വരുമാനത്തുക മറികടക്കുമെന്ന് റിപ്പോർട്ട്
റിയാദ്∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി റിയാദിലെ അൽ ഹിലാൽ ക്ലബ്ബുമായി കരാർ ഒപ്പിടുമെന്ന് സൂചന. സൗദി മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്.
നിലവിൽ പാരീസിൽ ഉള്ള അൽ ഹിലാൽ ക്ലബ്ബ് ഭാരവാഹികളും താരവും തമ്മിൽ അവിടെ തന്നെ കരാർ ഒപ്പിട്ടേക്കുമെന്ന് സൗദി മാധ്യമങ്ങളായ സൗദി ഗസറ്റ്, ഒക്കാദ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഓദ്യോഗിക പ്രഖ്യാപനത്തിനായി മെസ്സി രണ്ട് ദിവസത്തിനുള്ളിൽ റിയാദിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
പാരീസ് സെൻറ് ജെർമനിൽ (പിഎസ്ജി)യിൽ നിന്നു കരാർ അവസാനിപ്പിച്ചതിന് പിന്നാലെ മെസ്സിയുടെ അടുത്ത ലക്ഷ്യസ്ഥാനം ഏതെന്ന ചോദ്യമായിരുന്നു ഫുട്ബാൾ ആരാധകർകുണ്ടായിരുന്നത്. വൻ തുകക്കായിരിക്കും അൽ ഹിലാൽ ക്ലബ്ബ് മെസ്സിയുമായി കരാർ ഒപ്പിടുക ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനത്തുക മറികടന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കായികതാരമെന്ന റെക്കോർഡ് ഇതോടെ മെസ്സിക്ക് സ്വന്തമാകും. മെസ്സി കൂടി എത്തിയാൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫുട്ബാൾ താരങ്ങളും കളിക്കുന്ന രാജ്യമായി സൗദി മാറും.
പിഎസ്ജി വിടുമെന്ന് മെസ്സി ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. പിഎസ്ജിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മെസ്സി, നല്ല കളിക്കാർക്കൊപ്പം ലഭിച്ച അവസരം താൻ ശരിക്കും ആസ്വദിച്ചതായും പാരിസിലെ മികച്ച അനുഭവത്തിന് ക്ലബിന് നന്ദി പറയുന്നതായും ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.