• Home
  • News
  • വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മലയാളി യുവാവിന് ഒരു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മലയാളി യുവാവിന് ഒരു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം

ദുബായ്: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് കോടതിച്ചെലവടക്കം ഒരു കോടിയിലേറെ രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം. ദുബായിലെ ആർടിഎ ജീവനക്കാരനായിരുന്ന കാസർകോട് ഉദുമ മീത്തൽ മങ്ങാടൻ കുമാരന്റെ മകൻ ഉമേഷ് കുമാറിനാണു തുക ലഭിച്ചത്. 2016 സെപ്റ്റംബർ 25ന് രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും ഇടിക്കുകയായിരുന്നു.

കു​ടും​ബ​ത്തി​ലെ ഏ​ക ആ​ശ്ര​യ​മാ​യ ഉ​മേ​ഷി​​നു സം​ഭ​വി​ച്ച പ​രി​ക്കി​ന്​ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം തേ​ടി നി​യ​മ പ്ര​തി​നി​ധി സ​ലാം പാ​പ്പി​നി​ശേ​രി മു​ഖേ​ന ബ​ന്ധു​ക്ക​ൾ അ​ഡ്വ. അ​ലി ഇ​ബ്രാ​ഹി​മി​നെ കേ​സ്​ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റെ​യും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യെ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി ദു​ബൈ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്​​ത കേ​സി​ൽ 5,75,000-ദി​ർ​ഹം ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ചെ​ങ്കി​ലും ക​മ്പ​നി അ​പ്പീ​ൽ ന​ൽ​കി. പ​രി​ക്കു​ക​ൾ ഗു​രു​ത​ര​​മ​ല്ലെ​ന്നും അ​പ​ക​ട​ത്തി​ന്​ കാ​ര​ണം യു​വാ​വി​െ​ൻ​റ അ​ശ്ര​ദ്ധ​യ കൂ​ടി​യാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ദം.​എ​ന്നാ​ൽ ഇ​വ ത​ള്ളി​യ അ​പ്പീ​ൽ കോ​ട​തി കീ​ഴ്​​കോ​ട​തി വി​ധി സ്​​ഥി​ര​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​ഷ്​​ട​പ​രി​ഹാ​ര തു​ക അ​ഡ്വ. ത​ല​ത്ത്​ അ​ൻ​വ​ർ, സ​ലാം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ഡ്വ. അ​ലി ഇ​ബ്രാ​ഹിം ഉ​മേ​ഷി​ന്​ കൈ​മാ​റി.

Related News