• Home
  • News
  • ആരോഗ്യമന്ത്രാലയം; മരുന്നുകൾക്ക് വൻ നിരക്കിളവ്‌

ആരോഗ്യമന്ത്രാലയം; മരുന്നുകൾക്ക് വൻ നിരക്കിളവ്‌

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം മരുന്നുകൾക്ക് വൻ നിരക്കിളവ്‌ പ്രഖ്യാപിച്ചു. ജി.സി.സി. ഡ്രഗ് പ്രൈസിങ് കമ്മിറ്റി അംഗീകരിച്ച നിരക്കുകൾ അനുസരിച്ചാണ് 86 ശതമാനം വരെ ഇളവ് നിജപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് കുറഞ്ഞചെലവിൽ മികച്ച ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധ ചികിത്സയും നടത്താനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിളവ് നടപ്പാക്കിയത്.നാല് ഘട്ടങ്ങളായി നടത്തിയ സര്‍വ്വേയ്‌ക്കൊടുവിലാണ് 3126 ഓളം ആവശ്യമരുന്നുകൾക്ക് ഇളവ് ലഭിക്കുന്നത്. ജിസിസി വില നിര്‍ണ്ണയസമിതി നിശ്ചയിച്ച വിലയില്‍ നിന്നുമാണ് 86 ശതമാനത്തോളം വിലകുറച്ചിരിക്കുന്നത്. സര്‍വ്വേയുടെ ആദ്യഘട്ടത്തില്‍ പ്രമേഹരോഗത്തിനും ഹൃദയാരോഗ്യത്തിനുമുള്ള 1033 ഓളം മരുന്നുകളുടെ വിലയാണ് കുറച്ചത്.

ഈ മരുന്നുകള്‍ക്ക് ജിസിസി വിലനിലവാരത്തെക്കാള്‍ 84 ശതമാനം കുറഞ്ഞ നിരക്ക് നിശ്ചയിച്ചു. ത്വക്ക്, നെഞ്ച്, ദഹനക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ക്കുള്ള 6,75 ഇനം മരുന്നുകള്‍ക്കും നിരക്കില്‍ 83% ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍, ട്യൂമര്‍, പഴുപ്പ്, രോഗപ്രതിരോധ തളര്‍ച്ച എന്നിവയ്ക്കുള്ള 1034 ഇനം മരുന്നുകള്‍ക്ക് 86% നിരക്ക് കുറച്ചു.

Related News