• Home
  • News
  • പാ​ർ​ക്കു​ക​ളി​ലെ ക​ളി​യി​ട​ങ്ങ​ളും​ റൈ​ഡു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തും കേ​ടു​വ​

പാ​ർ​ക്കു​ക​ളി​ലെ ക​ളി​യി​ട​ങ്ങ​ളും​ റൈ​ഡു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തും കേ​ടു​വ​രു​ത്തു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ പ്ര​വൃ​ത്തി

മ​സ്​​ക​ത്ത്​: പൊ​തു​പാ​ർ​ക്കു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ളി​യി​ട​ങ്ങ​ളും അ​മ്യൂ​സ്​​മ​െൻറ്​ റൈ​ഡു​ക​ളും മ​നഃ​പൂ​ർ​വം ന​ശി​പ്പി​ക്കു​ന്ന​തും കേ​ടു​വ​രു​ത്തു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ത​ട​വും പി​ഴ​യാ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്ന് മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.പൊ​തു​സ​മൂ​ഹ​ത്തി​ലെ ഒാ​രോ അം​ഗ​വും ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ വേ​ണം ഉ​പ​യോ​ഗി​ക്കാ​ൻ.

അ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി അ​വ കേ​ടു​വ​രു​ത്തു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​മാ​സം ത​ട​വും അ​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​ക്കി​യ നാ​ശ​ത്തി​ന്​ അ​നു​സ​രി​ച്ച്​ പി​ഴ​യും ശി​ക്ഷ​യാ​യി ഇൗ​ടാ​ക്കാ​നാ​ണ്​ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. പൊ​തു​സ്വ​ത്തു​ക​ൾ​ക്ക്​ നാ​ശം വ​രു​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റേ​ണ്ട​ത്​ ഒാ​രോ ജ​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​ക്കു​ക വ​ഴി ക​വ​രു​ന്ന​ത്​ അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്.

കു​ട്ടി​ക​ൾ ക​ളി​ക്കു​േ​മ്പാ​ൾ ഇ​വ​ക്ക്​ കേ​ടു​വ​രു​ന്ന​ത്​ സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ, രാ​ത്രി വൈ​കി​യും പാ​ർ​ക്കു​ക​ളി​ൽ ത​ങ്ങു​ന്ന ചി​ല യു​വാ​ക്ക​ൾ ഇ​വ ബോ​ധ​പൂ​ർ​വം ന​ശി​പ്പി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ മു​തി​ർ​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ​ കേ​ടു​വ​രാ​ൻ കാ​ര​ണ​മാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ, ജ​ല​സേ​ച​ന സം​വി​ധാ​നം, മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി സ്​​ഥാ​പി​ച്ച പെ​ട്ടി​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്വ​ത്തു​ക്ക​ളും പ​ല​രും ന​ശി​പ്പി​ക്കാ​റു​ണ്ട്.

ന​ട​പ്പാ​ത​യി​ലും പു​ൽ​ത്ത​കി​ടി​യി​ലും ബാ​ർ​ബി​ക്യൂ ചെ​യ്യു​ന്ന​തും ന​ശീ​ക​ര​ണ കു​റ്റ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പൊ​തു​പാ​ർ​ക്കി​ലും പൂ​ന്തോ​ട്ട​ത്തി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട കാ​ര്യ​മാ​ണ്. പൂ​ക്ക​ൾ പ​റി​ക്ക​ൽ, മ​രം ക​യ​റ​ൽ, പ​ച്ച​പ്പു​ള്ള ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ക്ക​ൽ, ചെ​ടി​ക​ൾ ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ​യും നി​യ​മ​പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്.

Recent Updates