• Home
  • News
  • പറക്കും കണ്ണാശുപത്രി ദോഹയിലേക്കു വരുന്നു

പറക്കും കണ്ണാശുപത്രി ദോഹയിലേക്കു വരുന്നു

ദോഹ: ലോകത്തെ പറക്കും കണ്ണാശുപത്രി ദോഹയിലേക്കു വരുന്നു.ഓർബിസിന്റെ ‘ദി ഓർബിസ് ഫ്ലൈയിങ് ഐ ഹോസ്പിറ്റലാ’ണു ദോഹയിലേക്കു വരുന്നത്. നേത്രാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നവംബർ 13, 14 തീയതികളിൽ ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) സംഘടിപ്പിക്കുന്ന വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിന്റെ (വിഷ്) ഭാഗമായാണു പറക്കും കണ്ണാശുപത്രി ദോഹയിലെത്തുന്നത്.

ആരോഗ്യ മേഖലയിലെ നൂതനത്വം മുൻനിർത്തി രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഉച്ചകോടിയാണ് വിഷ് ഉച്ചകോടി. ഒരു കാർഗോ വിമാനം നേത്രരോഗ ചികിൽസയ്ക്കു വേണ്ടിയുള്ള എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി ആശുപത്രിയായി മാറ്റിയിരിക്കുകയാണു പറക്കും കണ്ണാശുപത്രിയിൽ. ഓപ്പറേഷൻ മുറി, ക്ലാസ് മുറി, റിക്കവറി മുറി തുടങ്ങിയ സംവിധാനങ്ങളെല്ലാം വിമാനത്തിലുണ്ട്.

ദോഹ ആരോഗ്യ വാരത്തിന്റെ ആദ്യ ദിവസമായ നവംബർ ആറിന് പറക്കും കണ്ണാശുപത്രി സന്ദർശിക്കാൻ പൊതുജനങ്ങളിൽനിന്ന് ഇരുപതു പേർക്ക് വിഷ് അവസരമൊരുക്കും. ഇതിനു പുറമെ, ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു ഡോക്ടർമാർക്കും, നഴ്സുമാർക്കും പറക്കും കണ്ണാശുപത്രിയിൽ പരിശീലന പരിപാടിയും സംഘടിപ്പിക്കും.‘ഖത്തർ ക്രിയേറ്റിങ് വിഷനെ’ക്കുറിച്ചു മനസ്സിലാക്കാനുള്ള അവസരം സന്ദർശകർക്കുണ്ടാവും.

Entertainment