• Home
  • News
  • ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനത കുവൈറ്റികളെന്നു റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനത കുവൈറ്റികളെന്നു റിപ്പോർട്ട്

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്ത്​ വ്യാ​യാ​മം ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും പി​ന്നി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ കു​വൈ​ത്തും. ഇ​ന്ത്യ​യും അ​​മേ​രി​ക്ക​യും ബ്രി​ട്ട​നും എ​ല്ലാം വ്യാ​യാ​മ​ത്തി​ൽ പി​ന്നി​ലാ​യ​​പ്പോ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ട ക​ണ​ക്കു പ്ര​കാ​രം ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ളും മ​ടി​യ​ൻ​മാ​രും അ​ല​സ​ൻ​മാ​രു​മാ​യി ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ നാ​ലി​​ലൊ​ന്ന്​ പേ​രും അ​ല​സ​ൻ​മാ​രാ​ണെ​ന്നും ആ​വ​ശ്യ​മാ​യ വ്യാ​യാ​മം ​ചെ​യ്യു​ന്നി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​നം വ്യ​ക്​​ത​മാ​ക്കു​ന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരാഴ്ചയില്‍ 75 മിനിറ്റ് കഠിനമായ വ്യായാമമോ 150 മിനിറ്റ് മിതമായ രീതിയിലുള്ള വ്യായാമ മുറയോ നടത്തുന്നവരാണ് ശരാശരി ആരോഗ്യമുള്ളവര്‍ എന്നാണ്. എന്നാല്‍ കുവൈറ്റ്‌ സ്വദേശികളുടെ കണക്ക് ഇതിനു വളരെ കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തെ മികച്ച രീതിയില്‍ ആരോഗ്യ പരിപാലമുള്ളവര്‍ വസിക്കുന്നത് ഉഗാണ്ടയില്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്തെ 25 ശതമാനം ആളുകള്‍ മിതമായ രീതിയില്‍ ആരോഗ്യപരിപാലനം നടത്തുന്നില്ല എന്നുംറിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ 117 ആംസ്ഥാനത്താണ്‌.

Related News

Entertainment