• Home
  • News
  • സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി

സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി

റിയാദ്: സൗദിയിലെ റിയാദ് മുറബ്ബ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നാലര കോടിയോളം രൂപയുടെ വെട്ടിപ്പു നടത്തി മലയാളി മുങ്ങി.സാമ്പത്തിക തിരിമറി നടത്തി രക്ഷപ്പട്ട യുവാവിനെതിരെ ലുലു ഗ്രൂപ്പ് അധികൃതര്‍ ഇന്ത്യന്‍ എംബസിയിലും കേരളാ സംസ്ഥാന പൊലിസ് മേധാവിക്കും തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി കൈമാറി.

നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു.

Entertainment

Business