• Home
  • News
  • അബുദാബി ബിഗ് ടിക്കറ്റ്; പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് അവസരമൊരുക്കുന്നു

Join Our Whatsapp News Group!

Get Latest Gulf Malayalam News Instantly On Your Phone.

അബുദാബി ബിഗ് ടിക്കറ്റ്; പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് അവസരമൊരുക്കുന്നു

അബുദാബി:മനസിലുള്ള സ്വപ്നം എന്താണെന്ന് ഉള്ളുതുറന്ന് ബിഗ് ടിക്കറ്റിനോട് പറഞ്ഞാല്‍ മാത്രം മതി. പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് അബുദാബി ബിഗ് ടിക്കറ്റ് അവസരമൊരുക്കുന്നു. ഭാഗ്യ നറുക്കെടുപ്പിലൂടെ നൂറുകണക്കിന് ആളുകളെ കോടിപതികളാക്കിയ അബുദാബി ബിഗ് ടിക്കറ്റ് തന്നെയാണ് സാധാരണക്കാരായ അഞ്ചു പേരുടെ സ്വപ്നം പൂവണിയിക്കാന്‍ പോകുന്നത്. ഇതിനു പണം മുടക്കി ടിക്കറ്റെടുക്കുകയൊന്നും വേണ്ട.

‘ഡിയര്‍ ബിഗ് ടിക്കറ്റ്’ എന്ന പ്രമേത്തില്‍ നടക്കുന്ന ക്യാംപെയിനില്‍ ഇംഗ്ലീഷില്‍ എഴുതിയോ വിഡിയോ റെക്കോര്‍ഡ് ചെയ്തോ ബിഗ് ടിക്കറ്റിനോട് സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം. മികച്ച എന്‍ട്രികളില്‍നിന്ന് ഇരുപതെണ്ണം അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കും. ഇവ ഓണ്‍ലൈന്‍ വോട്ടിങിനായി വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യും.നല്ലൊരു വീടോ ആഡംബര വാഹനമോ വിദേശ യാത്രയോ അതുമല്ലെങ്കില്‍ പത്തു ലക്ഷം ദിര്‍ഹമോ (1.97 കോടി രൂപ) എന്തുമാകട്ടെ അവ സാക്ഷാത്കരിക്കാന്‍ സന്നദ്ധമാണ് ബിഗ് ടിക്കറ്റ്. പൊതുജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ അഞ്ചു വിജയികളെ തിരഞ്ഞെടുക്കും. ഈ അഞ്ചു പേരുടെ സ്വപ്നമാണ് ബിഗ് ടിക്കറ്റ് സാക്ഷാത്കരിക്കുക.

യുഎഇയിലെ താമസക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്.ഇനി ചില്ലിക്കാശ് മുടക്കാതെ അഭിലാഷം പൂവണിയിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയാണിവര്‍.

Entertainment

Business