• Home
  • News
  • റോയൽ ഹയാത്ത് ആശുപത്രിയിലേക്ക് നഴ്സുമാരെ നോർക്കവഴി

റോയൽ ഹയാത്ത് ആശുപത്രിയിലേക്ക് നഴ്സുമാരെ നോർക്കവഴി

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്കുള്ള നഴ്സിംഗ്‌ റിക്രൂറ്റ്‌മന്റ്‌ സംബന്ധിച്ച്‌ കുവൈറ്റിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നായ റോയൽ ഹയാത്തുമായി നോർക്കാ റൂട്ട്സ്‌ പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചു. കേരളത്തിലെ സർക്കാർ ഏജൻസിയായ നോർക്കയെ സംബന്ധിച്ച്‌ ഇത്‌ ചരിതപ്രമായ ചുവടുവെപ്പാണ്‌. ആദ്യമായാണ്‌ നോർക്ക കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനവുമായി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന്‌ വേണ്ടി കരാറിൽ ഒപ്പുവെക്കുന്നത്‌. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും കരാറിൽ ഏർപ്പെടുന്നതിന്‌ നോർക്കക്ക്‌ സഹായകരമായി.

ഇന്ത്യൻ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി ആശുപത്രി അപേക്ഷ സമർപ്പിക്കും. നവംബറിനകം റിക്രൂട്മെന്റ് പൂർത്തിയാക്കും. കുറഞ്ഞ വേതനം 320 ദിനാർ (ഏകദേശം 75,200 രൂപ) രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേക്കു വിമാനടിക്കറ്റും നൽകും. സർവീസ് വർധനയനുസരിച്ച് ഇൻ‌ക്രിമെന്റും ഉണ്ടാകും. സേവന ഫീസായി 30,000 രൂപ ഉദ്യോഗാർഥികളിൽനിന്നു നോർക്ക-റൂട്സ് ഈടാക്കും.

നോർക്ക-റൂട്സിന്റെ ഡേറ്റാ ബാങ്കിൽനിന്നും പുതിയ പരസ്യം വഴിയുള്ള അപേക്ഷകരിൽനിന്നുമാകും റിക്രൂട്മെന്റ്. ആശുപത്രി അധികൃതർക്കാകും റിക്രൂട്മെന്റിന്റെ ഉത്തരവാദിത്തം. ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നോർക്ക‌-റൂട്ട്സ് ഏറ്റെടുക്കും.

Related News

Recent Updates