• Home
  • News
  • നിതാഖത് : നൂറുകണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടും

നിതാഖത് : നൂറുകണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടും

റി​യാ​ദ്​: വ്യാ​പാ​ര​മേ​ഖ​ല​യി​ലെ സ​മ​ഗ്ര സ്വ​ദേ​ശി​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ​തി​​​െൻറ ര​ണ്ടാം ദി​വ​സ​വും സൗ​ദി അ​റേ​ബ്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും ക​ട​ക​ൾ തു​റ​ന്നി​ല്ല. വ​സ്​​​ത്രം, പാ​ദ​ര​ക്ഷ​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​െ​ട വി​ൽ​പ​ന​ശാ​ല​ക​ളി​ലാ​ണ്​ സെ​പ​റ്റം​ബ​ർ 11 മു​ത​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​യ​ത്.ഇൗ ​മേ​ഖ​ല​യി​ൽ ചെ​റു​കി​ട സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കാ​ണ്​ വ​ലി​യ തി​രി​ച്ച​ടി. ഇ​തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ല​ക്ഷ​ക്ക​ണ​ക്കാ​ണ്.ഭൂ​രി​ഭാ​ഗ​ത്തി​നും ക​ട അ​ട​ച്ചു​പൂ​ട്ടു​ക​യ​ല്ലാ​തെ നി​വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സു​ര​ക്ഷാ​വ​കു​പ്പു​ക​ളും ചേ​ർ​ന്ന്​ പ​രി​േ​ശാ​ധ​ന ക​ർ​ശ​ന​മാ​ക്കി.

നിയമംലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന.12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലിചെയ്യുന്നത്. അതായത് 65 ശതമാനം. ചില്ലറ വ്യാപാര മേഖലയിൽ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 35000-ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളിൽ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.

മെഡിക്കൽ, എൻജിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ ഏക ആശ്വാസം. ഈ രംഗങ്ങളിൽ യോഗ്യതയും പരിചയവുമുള്ളവർക്ക് ജോലി മാറ്റത്തിലൂടെ താത്കാലികമായി പിടിച്ചുനിൽക്കാം. പ്രൊഫഷൻ മാറ്റം ആഗ്രഹിക്കുന്ന വിദേശതൊഴിലാളികൾ സ്പോൺസറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Related News