• Home
  • News
  • ഗാര്‍ഹിക ആരോഗ്യ മേഘലയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നോര്‍ക്ക റൂട്‌സ് വഴി നിയന്ത്

ഗാര്‍ഹിക ആരോഗ്യ മേഘലയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നോര്‍ക്ക റൂട്‌സ് വഴി നിയന്ത്രിക്കാന്‍ നീക്കം

കുവൈറ്റ്‌ സിറ്റി: ഏറെക്കാലത്തെ കാത്തിരിപ്പിനും നിരവധി ചര്‍ച്ചകള്‍ക്കും ശേഷം കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ്റ് കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കവഴിയാകും. ഇത് സംബന്ധിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി നോർക്ക സി.ഈ.ഓ ഹരികൃഷ്‌ണൻ നമ്പൂതിരി, റിക്രൂട്ടിങ് മാനേജർ അജിത് കൊളാശേരി എന്നിവര്‍ പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് ഉടന്‍ തന്നെ കുവൈത്തില്‍ എത്തും. ആരോഗ്യ മേഘലയില്‍ സ്വകാര്യ ആശുപത്രികളിലേക്ക് നഴ്‌സസ് റിക്രൂട്ട്‌മെന്റ് തുടങ്ങുന്നത് സംബന്ധിച്ച നടപടികളും ആരംഭിച്ചു.സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ് തുടങ്ങുന്നതിന്റെ ആദ്യ പടി ആയി കിപ്‌കോ ഹോള്‍ഡിടിങ് കമ്പനിയുടെ കീഴിലുള്ള റോയല്‍ ഹയാത്ത് ഹോസ്പിറ്റലിലേക്ക് 50 നഴ്‌സ്മാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി നോര്‍ക്കാ പ്രതിനിധികള്‍ ഹോസ്പിറ്റലില്‍ എത്തി ചര്‍ച്ചകള്‍ നടത്തി. കുറച്ചു കാലമായി മുടങ്ങിയിരുന്ന കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഊര്‍ജിതമാവുമെന്ന് പ്രതീക്ഷിക്കാം എന്നും പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക ഉൾപ്പെടെയുള്ള ആറ് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾക്കാണ് കുവൈറ്റിൽ നിന്നും അനുമതി ലഭിച്ചത്. എന്നാല്‍ നോര്‍ക്കയാണ് പ്രധാനമായും താത്പര്യമെടുത്ത് നിയമന കാര്യത്തില്‍ കാര്യക്ഷമമായി ഇടപെട്ടതും മുന്നോട്ട് പോയതും എന്നുള്ളത് ശ്രദ്ധേയമാണ്.