• Home
  • News
  • കോടതിയിൽ പോവാതെ ഇനി ഓൺലൈൻ വഴി പിഴയടക്കാം

കോടതിയിൽ പോവാതെ ഇനി ഓൺലൈൻ വഴി പിഴയടക്കാം

അബുദാബി : അബുദാബിയിൽ ജയിൽ ശിക്ഷയില്ലാത്ത ചെറിയ കുറ്റ കൃത്യങ്ങൾക്കുള്ള പിഴയടക്കാൻ ഇനി കോടതിയിൽ പോവാതെ ഓൺലൈൻ വഴി അടക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ ഔദ്യോദിക വെബ്‌സൈറ്റിലാണ് സൗകര്യം ഏർപ്പെടുത്തിയത്. പണമടച്ചാൽ മൊബൈൽ ഫോണിലേക്കു വരുന്ന എസ് എം എസ് സന്ദേശം രസീതായി കൈയിൽ ലഭിക്കും.

സാങ്കേതിക വിദ്യയുടെ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് പരമാവധി സേവനങ്ങൾ എത്തിച്ചു നൽകാനാണ് പുതിയ പരിഷ്കാരത്തിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നതെന്നും ചെറിയ പിഴ തുകകൾ അടക്കാൻ കോടതികൾക്ക് മുന്നിലെ നീണ്ട നിര ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News