• Home
  • News
  • അറിയാം ആസ്വദിക്കാം, വിപുല പരിപാടികളുമായി ഖത്തർ മ്യൂസിയം

അറിയാം ആസ്വദിക്കാം, വിപുല പരിപാടികളുമായി ഖത്തർ മ്യൂസിയം

ദോഹ ∙ ഖത്തർ മ്യൂസിയത്തിന് കീഴിൽ ശിൽപശാലകളും വായനാ ക്ലബ്ബുകളും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും അറിയാനും ആസ്വദിക്കാനുമായി അടുത്തമാസം പരിപാടികൾ ഏറെ. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, ദേശീയ മ്യൂസിയം, മത്താഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, എം7 എന്നിവിടങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുക. 

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ 3ന് റീഡിങ് ഗോൾസ്, 7ന് കളറിങ്, 14ന് ഫാമിലി ഡേ, 17ന് ട്രഷർ ഹണ്ട്, 30ന് പ്ലാനറ്റ് കിഡ്‌സ് ക്ലബ്, ഖത്തർ ദേശീയ മ്യൂസിയത്തിൽ 7ന് വാലി ഓഫ് കൊളോകിന്ത്, 25ന് കോഫി ഇൻ ഖത്തർ ആൻഡ് ഇന്തോനീഷ്യ, 27ന് ഇന്തോനീഷ്യ നൈറ്റ്, 28ന് കഥ പറച്ചിൽ മത്സരം, 30, 31 തീയതികളിൽ അറബിക് കോഫി കഥ എന്നിങ്ങനെയാണ് പരിപാടികൾ.

3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിൽ എല്ലാ ശനിയാഴ്ചകളിലും കഥ പറച്ചിൽ സെഷനുകളുണ്ട്. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് മ്യൂസിയം സന്ദർശിക്കാം. 7 മുതൽ 9-ാം ഗ്രേഡ് വരെയുള്ള  വിദ്യാർഥികൾക്കായി ഉപന്യാസ മത്സരമുണ്ട്. 

'കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമായി ഖത്തർ' എന്ന വിഷയത്തിലാണ് എഴുതേണ്ടത്. ഒക്‌ടോബർ 31 വരെയാണ് സമയം. മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്‌സിൽ കലാ ശിൽപശാലകളാണ് പ്രധാന പരിപാടികൾ. എം7ൽ കുട്ടികൾക്കായി ശിൽപശാലകളുമുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All