• Home
  • News
  • കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ ഒക്ടോബര്‍ 2 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ ഒക്ടോബര്‍ 2 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. ഒക്ടോബര്‍ രണ്ടു മുതലാണ് പണിമുടക്ക്. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിനുള്ള തീരുമാനം.