ഹൃദയാഘാതം: പ്രവാസി മലയാളി അന്തരിച്ചു
ഷാർജ/നാദാപുരം∙ ഷാർജയിലെ വ്യാപാര പ്രമുഖനും കെഎംസിസി നേതാവും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ തൂണേരി കണ്ണങ്കയ്യിലെ കെ.ടി.കെ മൂസ (57) അന്തരിച്ചു. ഇന്നലെ കാലത്ത് ഷാർജയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഏറെക്കാലം ഷാർജ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് ആയിരുന്നു കെ.ടി.കെ മൂസ. സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സറീന ആയഞ്ചേരി, മക്കൾ : അഫ്നാൻ, ഫർസീന, (ഇരുവരും ഷാർജ) അദ്നാൻ (വിദ്യാർഥി, എൻഎഎം കോളജ് കല്ലിക്കണ്ടി).
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.