നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു;; ഹാരി പോട്ടർ സീരീസിലൂടെ ശ്രദ്ധേയൻ
ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് താരം
പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബൻ. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
എട്ട് ഹാരിപോട്ടർ ചിത്രങ്ങളിൽ ആറെണ്ണത്തിൽ ഗാംബൻ ആയിരുന്നു പ്രഫ. ഡംബിൾഡോറിനെ അവതരിപ്പിച്ചത്. ടിവി, സിനിമ, റേഡിയോ, തിയേറ്റർ തുടങ്ങിയ മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചയാളാണ് ഗാംബൻ. നാല് ടെലിവിഷൻ ബാഫ്റ്റ പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
1962-ൽ അയർലൻഡിലെ ഡബ്ലിനിലാണ് ജനനം. ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂൾസ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ 'ദി സിഗിംഗ് ഡിറ്റക്ടീവി'ലെ ഫിലിപ്പ് മാർലോ എന്നിവ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. താരത്തിന്റെ മരണത്തിൽ അനുശോചനവുമായി എത്തുകയാണ് സിനിമാലോകം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.