• Home
  • News
  • ഖത്തർ: ബന്ധം വിച്ഛേദിക്കാൻ ഏഷ്യൻ രാഷ്ട്രങ്ങൾക്ക് മേൽ സമ്മർദ്ദം

ഖത്തർ: ബന്ധം വിച്ഛേദിക്കാൻ ഏഷ്യൻ രാഷ്ട്രങ്ങൾക്ക് മേൽ സമ്മർദ്ദം

ദോഹ: ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ മറ്റു ഏഷ്യൻ രാഷ്ട്രങ്ങളുടെ മേൽ ഉപരോധ രാഷ്ട്രങ്ങളുടെ സമ്മർദ്ദമെന്നു റിപ്പോർട്ട്. ഖത്തറുമായി മികച്ച വ്യാപാര ബന്ധങ്ങൾ ഉള്ള മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ എന്നീ രാഷ്ട്രങ്ങൾക്കാണ് ഉപരോധ രാഷ്ട്രങ്ങളിൽ നിന്ന് നിരന്തരണമായ സമ്മർദ്ദം ഏറ്റുവാങ്ങേണ്ടിവരുന്നതെന്നും ഐക്യ ഗൾഫ് നാടുകൾ എന്ന സങ്കൽപം യാഥാർഥ്യമാവുന്നതിനു ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യക്തഗതമായി ഓരോ ഏഷ്യൻ രാഷ്ട്രത്തിനും നിലവിലെ ഗൾഫ് പ്രതിസന്ധി മൂലം പരിക്കുകൾ പറ്റിയിട്ടുണ്ട്. ഗൾഫിലെ ഇരു ചേരികളെയും പിണക്കരുത് എന്ന ഉദ്ദേശത്തോടെ ജീ സീ സീ രാഷ്ട്രങ്ങളുമായുള്ള വാണിജ്യ ബന്ധം ചില ഏഷ്യൻ രാഷ്ട്രങ്ങൾ പൂർണമായോ ഭാഗികമായോ റദ്ധാക്കയിട്ടുണ്ട്. ഗൾഫിനു പുറത്തും ഇത്തരത്തിൽ ഉപരോധ രാഷ്ട്രങ്ങളുടെ ഭീഷണി സ്വരങ്ങൾ മൂർഛിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Entertainment

Business