• Home
  • News
  • ഗൾഫിലും തീവണ്ടി കുതിച്ചു പായുന്നു

ഗൾഫിലും തീവണ്ടി കുതിച്ചു പായുന്നു

ദുബായ്: ടൊവിനോ തോമസ് നായകനായ തീവണ്ടി മികച്ച പ്രതികരണം നേടി ഗൾഫിലും പ്രദര്‍ശനം തുടരുകയാണ്.കേരളത്തിൽ മലയാള സിനിമയുടെ ചരിത്രത്തിലാദ്യായി ഒരു മള്‍ടിപ്ലക്‌സില്‍ മാത്രമായി പതിനെട്ട് ഷോ പ്രദര്‍ശിപ്പിച്ചുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രം കാണാൻ ഗൾഫിലെ തിയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

യുഎഇ, ഒമാൻ, ബഹ്റൈൻ, എന്നീ രാജ്യങ്ങളിലാണ് ചിത്രം റിലീസായത്. ഖത്തറിൽ ഇൗ മാസം 20നാണ് റിലീസ്. യുഎഇയിലെ വോക്സ്, നോവോ, സിനിറോയൽ, അൽ മറിയാ സിനിമാസിലെ 18 തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒമാനിലെ എട്ട്, കുവൈത്തിൽ മൂന്ന്, ബഹ്റൈനിൽ ഒരു തിയറ്റർ എന്നിങ്ങനെയാണ് പ്രദർശനം. വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ‘തീവണ്ടി’ പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

നവാഗതനായ ഫെല്ലിനി ടി.പിയാണ് തീവണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു ചെയിന്‍ സ്മോക്കറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടോവിനോ അവതരിപ്പിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Entertainment

Business