• Home
  • News
  • ഒമാൻ ഇന്ത്യൻ സ്കൂളുകളിൽ ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ സൗജന്യ എക്സ്ട്രാ

ഒമാൻ ഇന്ത്യൻ സ്കൂളുകളിൽ ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ സൗജന്യ എക്സ്ട്രാ ക്ലാസ്

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന താൽപര്യമുള്ള കുട്ടിക്കൾക്ക് അധ്യയന സമയത്തിനുശേഷം സൗജന്യ എക്സ്ട്രാ ക്ലാസ് എടുത്തുക്കൊടുക്കും.കുട്ടിക്കൾക്ക് കൂടുതൽ മാർക്ക് വാങ്ങാനും പഠന നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണിത്.

ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ സൗകര്യം. ഒൻപതും പത്തും ക്ലാസുകളിൽ പഠിക്കുന്നവർക്ക് കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, സെക്കൻഡ് ലാംഗ്വേജ് എന്നിവയിലാണ് പ്രത്യേക ക്ലാസ് എടുക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ് എന്നിവയിലും.

Related News

Entertainment