• Home
  • News
  • സൗദി സ്വദേശിവത്കരണം; അടച്ചിട്ട കടകള്‍ക്കെതിരെ അന്വേഷണം

സൗദി സ്വദേശിവത്കരണം; അടച്ചിട്ട കടകള്‍ക്കെതിരെ അന്വേഷണം

റിയാദ്:സൗദി അറേബ്യയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്ന സ്ഥാപനങ്ങളിൽ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം പരിശോധന ആരംഭിച്ചതിനാൽ ഇത് പാലിക്കാത്ത കടകള്‍ കൂട്ടമായി അടഞ്ഞതോടെ അന്വേഷണവുമായി അധികൃതര്‍ രംഗത്ത്. റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയത്.

തൊഴില്‍, വാണിജ്യ, മുനിസിപ്പല്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക സംഘങ്ങള്‍ വിവിധ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും നടത്തിയ പരിശോധനകളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ മേഖലകളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതിയ സൗദി വല്‍ക്കരണം നടപ്പിലാക്കിയത്. ഇതേ തുടര്‍ന്ന് വിവിധ നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.

Related News