• Home
  • News
  • യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ലോ​ക​ത്തെ പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ ഒ​മ

യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ലോ​ക​ത്തെ പ്ര​ബ​ല​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ ഒ​മ്പ​താം സ്​​ഥാ​നം കരസ്ഥമാക്കി

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഒൻപതാമത്തെ പാസ്പോർട്ട് യു.എ.ഇ.യുടേത്. ഇനി മുതൽ യു.എ.ഇ. പാസ്പോർട്ട് ഉള്ളവർക്ക് 157 രാജ്യങ്ങളിൽ മുൻകൂർവിസ ഇല്ലാതെ യാത്രചെയ്യാം. യു.എ.ഇ. പൗരന്മാർക്ക് 112 രാജ്യങ്ങളിൽ വിസ ഇല്ലാതെതന്നെ സന്ദർശനം നടത്താം. 45 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ കിട്ടും . യു.എ.ഇ. സ്വദേശികൾക്ക് ലോകത്തിലെ 41 രാജ്യങ്ങൾ സന്ദർശിക്കുന്നതിന് മാത്രമാണ് ഇനി മുൻ‌കൂർവിസ വേണ്ടത് .

2021ഒാ​ടെ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ബ​ല​മാ​യ അ​ഞ്ച്​ പാ​സ്​​പോ​ർ​ട്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യെ​ന്ന​താ​ണ്​ രാ​ജ്യ​ത്തി​െ​ൻ​റ അ​ഭി​ലാ​ഷ​മെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത്​ 132 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു യു.​എ.​ഇ​ക്കാ​ർ​ക്ക്​ മു​ൻ​കൂ​ർ വി​സ​യി​​ല്ലാ​തെ പോ​കാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.ഏ​റ്റ​വും പു​തി​യ ആ​ഗോ​ള പാ​സ്​​പോ​ർ​ട്ട്​ സൂ​ചി​ക അ​നു​സ​രി​ച്ച്​ സിം​ഗ​പ്പൂ​രാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്.സിം​ഗ​പ്പൂ​ർ പൗ​ര​ന്മാ​ർ​ക്ക്​ 166 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാം. ജ​ർ​മ​നി, ഡെ​ന്മാ​ർ​ക്, സ്വീ​ഡ​ൻ, ഫി​ൻ​ല​ൻ​ഡ്, ല​ക്​​സം​ബ​ർ​ഗ്, നോ​ർ​വേ, നെ​ത​ർ​ലാ​ൻ​ഡ്​​സ്, ദ​ക്ഷി​ണ കൊ​റി​യ, യു.​എ​സ്.​എ രാ​ജ്യ​ങ്ങ​ളാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്.ഇൗ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ 165 രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ പോ​കാം. മൂ​ന്നാം സ്​​ഥാ​ന​ത്ത്​ ഫ്രാ​ൻ​സ്, സ്​​പെ​യി​ൻ, ഗ്രീ​സ്, പോ​ർ​ച്ചു​ഗ​ൽ, ജ​പ്പാ​ൻ, അ​യ​ർ​ലാ​ൻ​ഡ്, കാ​ന​ഡ രാ​ജ്യ​ങ്ങ​ളാ​ണ്.

Related News