• Home
  • News
  • കോട്ടയത്ത് ചരക്ക് തീവണ്ടിക്ക് തീപിടിച്ചു;വലിയ ദുരന്തം ഒഴിവായി

കോട്ടയത്ത് ചരക്ക് തീവണ്ടിക്ക് തീപിടിച്ചു;വലിയ ദുരന്തം ഒഴിവായി

കോട്ടയം : കോട്ടയം മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപം ചരക്കു തീവണ്ടിക്ക് തീ പിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

പെ​ട്രോ​ളും ഡീ​സ​ലും മ​ണ്ണെ​ണ്ണ​യും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ ആ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ടാ​ങ്ക​റി​ൽ‌​നി​ന്നും തു​ളു​മ്പി​യ ഇ​ന്ധ​ന​ത്തി​ൽ​നി​ന്നാ​ണ് തീ​പി​ടി​ച്ച​ത്. വൈ​ദ്യു​തി ലൈ​നി​ലെ തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ട്രെ​യി​ൻ. എ​ല്ലാ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്നും ഇ​ന്ധ​നം തു​ളു​മ്പു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പ് ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​താ​യി അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Entertainment