• Home
  • News
  • മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി പിഴയും

മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി പിഴയും

മക്ക ∙ മക്കയിലെ മരുഭൂമിയിൽ മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ (3 കോടി റിയാൽ) പിഴയും ശിക്ഷ. പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്പെഷൽ ഫോഴ്‌സ്  കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

സൗദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കും. മലിന ജലമോ ദ്രവപദാർഥങ്ങളോ  പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നവർക്ക് 3 കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. പരിസ്ഥിതിയെദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, ശർഖിയ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും  മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All