• Home
  • News
  • ഖത്തർ വിസ സേവന കേന്ദ്രങ്ങൾ വിവിധ രാജ്യങ്ങളിൽ ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാ

ഖത്തർ വിസ സേവന കേന്ദ്രങ്ങൾ വിവിധ രാജ്യങ്ങളിൽ ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ദോഹ: വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ, നേപ്പാൾ , പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപൈൻസ്, ടുണീഷ്യ, ഇൻഡോനേഷ്യ എന്നീ രാഷ്ട്രങ്ങളി സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായും വിരലടയാളം, മെഡിക്കൽ ചെക്കപ്, തൊഴിൽ വിസയിൽ ഒപ്പുവെക്കൽ മറ്റു ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ സേവനങ്ങളാണ് എട്ടോളം രാഷ്ട്രങ്ങളിലുള്ള വിസ സേവന കേന്ദ്രങ്ങളിൽ സജ്ജീകരണമേർപ്പെടുത്തുകയെന്നും അധികൃതർ വ്യക്തമാക്കി. സിംഗപ്പൂർ ആസ്ഥാനമായ ഏജൻസിക്കാണ് ഇതുമായി ബന്ധപ്പെട്ട കരാർ ആഭ്യന്തര മന്ത്രാലയം നല്കിയിരിക്കുന്നത്.