• Home
  • News
  • ദ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ ഭരണസമിതി തിരഞ്ഞെടുപ്പ്, കോവിഡിന് ശേഷം ആദ്യം, മലയാളിക

ദ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ ഭരണസമിതി തിരഞ്ഞെടുപ്പ്, കോവിഡിന് ശേഷം ആദ്യം, മലയാളികൾക്ക് 'സ്വാധീനം'

മനാമ ∙ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ദ് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ ഭരണസമിതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. രക്ഷിതാക്കൾ നേതൃത്വം നൽകുന്ന ഭരണ സമിതിയിലേയ്ക്ക് ജനാധിപത്യ രീതിയിൽ കോവിഡിന്  ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

മൂന്ന് വർഷത്തേയ്ക്കുള്ള ഭരണ സമിതിയാണ് സാധാരണയായി നിലവിൽ വരാറുള്ളതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ 2017 ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോട് തുടരാൻ വിദ്യഭ്യാസ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഈ ഭരണ സമിതിയാവട്ടെ 2014 ൽ തിരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ തുടർ ഭരണമായിരുന്നു. ഫലത്തിൽ 2014 ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് 9 വർഷം ഭരണസാരഥ്യത്തിന് അവസരമൊരുങ്ങുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ രക്ഷിതാക്കളിൽ ഒരാൾ കോടതിയിൽ പോയെങ്കിലും വിധി നിലവിലെ ഭരണ സമിതിക്ക് അനുകൂലമാവുകയാണ് ഉണ്ടായത്. 

കോവിഡ്  സാഹചര്യം മാറിയിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി സ്‌കൂൾ ഭരണം നീട്ടിക്കൊണ്ടുപോവുകയാണെന്ന് പ്രതിപക്ഷ രക്ഷിതാക്കളുടെ സംഘടന  ആരോപണം ഉന്നയിച്ചുവെങ്കിലും  വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെടാതെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചു നിൽക്കുകയായിരുന്നു ഇതുവരെ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All