• Home
  • News
  • ദുബായ്: വിപണിയിൽ മീൻവരവ് കൂടി

ദുബായ്: വിപണിയിൽ മീൻവരവ് കൂടി

ദുബായ്:ചൂടു കുറയുന്നതോടെ വിപണിയിൽ മീൻവരവ് കൂടി.അടുത്തമാസം മുതൽ ദുബായ് കടലിലും മീൻ ലഭ്യത കൂടുന്നതോടെ വില ഇനിയും കുറയും.അടുത്തമാസത്തോടെ ദുബായ് തീരത്തു ചാകരയെത്തുമെന്നാണു മൽസ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ഇതോടെ എല്ലായിനം മീനുകളും വിപണിയിൽ ധാരാളമായി വരുമെന്നാണ് പ്രതീക്ഷ.

ഒമാനിൽ നിന്നു ധാരാളം മൽസ്യം വാട്ടർഫ്രണ്ട് മാർക്കറ്റിൽ എത്തിയതോടെ ഇന്നലെ തകർപ്പൻ വിൽപനയായിരുന്നു. ആയിരം പല്ലി, വേളാപ്പാര, മത്തി, അയില, കോര, കൂന്തൽ എന്നിവയാണ് ഒമാനിൽ നിന്ന് ഇപ്പോൾ എത്തുന്നത്. വേളാപ്പാര കിലോ 20 ദിർഹം, ആയിരം പല്ലി 15 ദിർഹം, മത്തി മന്നിന് 15 ദിർഹം എന്നിങ്ങനെയാണ് ഏകദേശ വില. ഓരോ ദിവസവും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും. പതിവുകാർക്കായി 'സ്പെഷൽ വിൽപന' വേറെയും.

പലതരം മീനുകളുടെ മുട്ടയും സുലഭം. പലതരം ചെമ്മീനുകളും ധാരാളം. സൗദിയിൽ നിന്നു ഞണ്ട്, കൂന്തൽ, കസബിൽ നിന്നു കറുത്ത ആവോലി, വെളുത്ത ആവോലി, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും വരാൽ, മുഷി, കാരി, ഈജിപ്തിൽ നിന്ന് തിലാപ്പിയ എന്നിവ ധാരാളമായി എത്തുന്നുണ്ട്

Related News

Entertainment