ഏഷ്യൻ കപ്പ് ടിക്കറ്റുകൾ ഇന്ന് നാലു മണി മുതൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച വൈകീട്ട് നാലു മുതൽ തുടക്കമാകും. asiancup2023.qa/en എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ ഒരാഴ്ചകൊണ്ട് 1.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞശേഷമാണ് രണ്ടാം ഘട്ട വിൽപനക്ക് തിങ്കളാഴ്ച തുടക്കമാകുന്നത്.
ഉദ്ഘാടനമത്സരമൊഴികെ ഗ്രൂപ് റൗണ്ടിലെ ടിക്കറ്റുകൾ 25 റിയാൽ മുതൽ ലഭ്യമാകും. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ലോകകപ്പിന്റെ ഏഴു വേദികൾ ഉൾപ്പെടെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഏഷ്യൻ കപ്പിന് ഖത്തർ വേദിയൊരുക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.