സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു വലിയ വെടിക്കെട്ടും ലേസര്‍ പതാകയും
റിയാദ്:രാജ്യത്തിന്റെ 88 ആം ദേശീയ ദിനത്തോടനുബന്ധിച്ചു സൗദി ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി. ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടും ലേസര്‍ പതാകയും ഈ മാസം പത്തൊന്‍പത് മുതല്‍ സൗദി സാക്ഷ്യം വഹിക്കുക.
സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് പുതിയ ലോക റെക്കോര്‍ഡിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ണ്ണാഭമായ വെടിക്കെട്ടുകളായിരിക്കും നടക്കുക.രാജ്യത്തിന്റെ 88 ആം ദേശീയ ദിനമാണ് സെപ്തംബര്‍ 23 നു ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ലേസര്‍ പതാക സെപ്തംബര്‍ 19 മുതല്‍ പ്രകാശിതമാകും.
ദേശീയ ദിനത്തിന്റെ അന്നായിരിക്കും പര്യവസാനിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58 നഗരങ്ങളില്‍ നിന്നുള്ള 900,000 (ഒന്‍പത് ലക്ഷം) കരിമരുന്നു പ്രയോഗങ്ങളായിരിക്കും നടത്തുക.400 മീറ്റര്‍ നീളത്തിലും 350 മീറ്റര്‍ വീതിയിലുമുള്ള ദേശീയ പതാകയും പാറിക്കും. ഇതിനായി 300 ഡ്രോണുകളുടെയും സഹായമുണ്ടാകുo
കൂടാതെ, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്കു കീഴില്‍ തലസ്ഥാന നഗരിയായ റിയാദിലും വിവിധ പ്രവിശ്യകളിലും വെടിക്കെട്ടുകളടക്കമുള്ള വിവിധ തരത്തിലുള്ള വിനോദ പരിപാടികളും ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.