• Home
  • News
  • ഖ​ത്ത​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ

ഖ​ത്ത​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ

ന​ന്ദി അ​റി​യി​ച്ച് അ​മേ​രി​ക്ക; മ​ധ്യ​സ്ഥ ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ച് സൗ​ദി, യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ

ദോ​ഹ: ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ ന​യ​ത​ന്ത്ര നീ​ക്കം വി​ജ​യം ക​ണ്ട​തി​നു പി​ന്നാ​ലെ ഖ​ത്ത​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ. കു​രു​ന്നു​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​പ​രാ​ധി​ക​ളാ​യ പ​തി​നാ​യി​ര​ങ്ങ​ൾ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​രി​ച്ചു വീ​ഴു​മ്പോ​ൾ നെ​ഞ്ചു​രു​കി നി​ല​വി​ളി​ച്ച ലോ​ക​ത്തി​ന്റെ ക​ണ്ണീ​ര് കൂ​ടി​യാ​ണ് തു​ട​ർ​ച്ച​യാ​യ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഖ​ത്ത​ർ ഒ​പ്പി​യെ​ടു​ക്കു​ന്ന​ത്. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നും വെ​ടി​നി​ർ​ത്ത​ലി​നു​മാ​യി ക​രാ​റി​ലെ​ത്തി​യ നീ​ക്ക​ത്തെ ആ​​ദ്യം അ​ഭി​ന​ന്ദി​ച്ച​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നാ​യി​രു​ന്നു.

‘ഹ​മാ​സ് -ഇ​സ്രാ​യേ​ൽ ക​രാ​റി​ന് നി​ർ​ണാ​യ​ക നേ​തൃ​ത്വം വ​ഹി​ച്ച ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കും ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​ക്കും ന​ന്ദി പ​റ​യു​ന്നു.

ഈ ​ക​രാ​ർ വ​ഴി കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വീ​ട​ണ​യാ​ൻ ക​ഴി​യും. എ​ല്ലാ​വ​രെ​യും മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രും’ -ബൈ​ഡ​ൻ ‘എ​ക്സ്’​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.   

യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ, ഫ്രാ​ൻ​സ്, റ​ഷ്യ, ജോ​ർ​ഡ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും, ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യി ഖ​ത്ത​ർ, ഈ​ജി​പ്ത്, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും, ക​രാ​ർ ത​ട​സ്സ​മി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ നീ​ക്കം സ്വാ​ഗ​തം​ചെ​യ്ത ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All