• Home
  • News
  • നിലപാട് വ്യക്തമാക്കി ഖത്തർ തൊഴിൽമന്ത്രി, തൊഴിൽമേഖലാ സേവനങ്ങൾ ഡിജിറ്റലാക്കുന്നത്

നിലപാട് വ്യക്തമാക്കി ഖത്തർ തൊഴിൽമന്ത്രി, തൊഴിൽമേഖലാ സേവനങ്ങൾ ഡിജിറ്റലാക്കുന്നത് പ്രധാനം

ദോഹ : തൊഴിൽ മേഖലയിലെ സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നതിനെ സുപ്രധാനമായാണ് കാണുന്നതെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമൈഖ് അൽമാരി. തൊഴിൽവിപണിയുടെ ഭാവിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് അസെർബൈജാനിൽ നടന്ന തൊഴിൽ മന്ത്രിമാരുടെ ഇസ്‌ലാമിക് കോൺഫറൻസിലാണ് മന്ത്രി വിശദമാക്കിയത്. ഖത്തർ ദേശീയ ദർശനരേഖ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഡിജിറ്റൽ ആക്കുന്നതിനും മുൻഗണന നൽകുന്ന വികസന സമീപനമാണ് ഖത്തറിന്റേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിൽ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിരവധി ഇ-സേവനങ്ങൾ നടപ്പാക്കുന്നതിലുമുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയും മന്ത്രി കൂട്ടിച്ചേർത്തു. നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് തൊഴിൽവിപണിക്കായി ഇന്ററാക്ടീവ് ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുള്ള നടപടികളിലാണ് മന്ത്രാലയം. വിവരണശേഖരണം, വിശകലനം, വിതരണം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദമാക്കി. സമീപ ഭാവിയിൽ തന്നെ എല്ലാ തൊഴിൽ സേവനങ്ങൾക്കുമായി സമഗ്ര ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All