• Home
  • News
  • സലാം എയർ മസ്കത്ത് ​- തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ

സലാം എയർ മസ്കത്ത് ​- തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ

മസ്​കത്ത് ​: ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ്​ ബുക്കിങ്ങ്​ തുടങ്ങിയിട്ടുണ്ട്​.

ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന്​ രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന്​ തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതിൽ ഏഴ്​ കിലോ ഹാൻഡ്​ ബാഗും 20 കിലോ ചെക്ക്​ ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും.

ഏഴ്​ റിയാൽ അധികം നൽകിയാൽ ചെക്ക്​ ഇൻ ലഗേജ്​​ 30 കിലോ ആക്കി ഉയർത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന്​ മസ്കത്തിലേക്ക്​ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്​. പുലർച്ചെ 4.10ന്​ പുറപ്പെടുന്ന വിമാനം രാവിലെ 6.30ന്​ മസ്കത്തിൽ എത്തും. 115.50റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All