• Home
  • News
  • 4,100 പ്രവാസികൾക്ക് സഹായം ;6 കോടി റിയാൽ ചെലവിൽ ശൈത്യകാല ക്യാംപെയ്‌ൻ

4,100 പ്രവാസികൾക്ക് സഹായം ;6 കോടി റിയാൽ ചെലവിൽ ശൈത്യകാല ക്യാംപെയ്‌ൻ

∙ 21 രാജ്യങ്ങളിലായി 15 ലക്ഷം പേർക്ക് പദ്ധതി പ്രയോജനപ്പെടും

ദോഹ ∙ ഖത്തർ ചാരിറ്റിയുടെ ശൈത്യകാല ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 21 രാജ്യങ്ങളിലായുള്ള 15 ലക്ഷത്തോളം പേർക്ക് പദ്ധതി പ്രയോജനം ചെയ്യും.

ഖത്തറിലെ 4,100 പ്രവാസി തൊഴിലാളികളും ഗുണഭോക്താക്കളാകും.   'ഒരു ഹൃദയം' എന്ന തലക്കെട്ടിൽ 6 കോടി റിയാൽ ചെലവിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പലസ്തീനിലാണ് ക്യാംപെയ്ൻ പ്രധാന ശ്രദ്ധ നൽകുന്നത്.  ഖത്തറിന് പുറമെ പലസ്തീൻ പോലുള്ള പ്രതിസന്ധികളും ദുരന്തങ്ങളും കഠിനശൈത്യവും നേരിടുന്ന രാജ്യങ്ങൾക്കും റോഹിഗ്യൻ അഭയാർഥികൾക്കുമാണ് സഹായം  എത്തിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർ, അഭയാർഥികൾ, ദാരിദ്ര കുടുംബങ്ങൾ, അടിയന്തര സഹായം ആവശ്യമായവർ തുടങ്ങിയവർക്കാണ് സഹായം നൽകുന്നതെന്ന് ഖത്തർ ചാരിറ്റി ചീഫ് എക്‌സ്‌ക്യൂട്ടിവ് അസി. അഹമ്മദ് യൂസഫ് ഫഖ്രു വിശദമാക്കി. 

 ∙ ശൈത്യകാല കിറ്റ് മുതൽ  വൈദ്യസഹായം വരെ

കമ്പിളി പുതപ്പുകൾ, ശൈത്യകാല വസ്ത്രങ്ങൾ, ഹീറ്ററുകൾക്കുള്ള ഇന്ധനം, ഗ്യാസ് സിലിണ്ടറുകൾ, ടെന്റുകൾ, കാരവനുകൾ, ഭക്ഷണ കിറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവയാണ് വിതരണം ചെയ്യുക. കൂടാതെ പ്രാഥമികാരോഗ്യ സേവനങ്ങളും ഉറപ്പാക്കും. ശൈത്യകാല കിറ്റുകൾ, ഭക്ഷണപാക്കറ്റുകൾ, മെഡിക്കൽ സഹായം എന്നിവ നൽകുന്നതിന് പുറമെ ബോധവൽക്കരണ പരിപാടികളുമാണ് ഖത്തറിൽ നടപ്പാക്കുന്നത്. 

സംഭാവന നൽകാൻ

കമ്പനികൾക്കും വ്യക്തികൾക്കും ഖത്തർ ചാരിറ്റിയുടെ ശൈത്യകാല ക്യാംപെയ്‌നിലേക്ക് സംഭാവനകൾ നൽകാം. ഖത്തർ ചാരിറ്റിയുടെ ബ്രാഞ്ചുകളിൽ നേരിട്ടെത്തിയോ കലക്‌ഷൻ പോയിന്റുകളിലോ തുക നൽകാം. ഹോട്‌ലൈൻ നമ്പർ 4429 0000.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All